¡Sorpréndeme!

ബ്രട്ടിഷുകാരിക്ക് മസാജ് മോഹം, ആലപ്പുഴയില്‍ സംഭവിച്ചത് | Oneindia Malayalam

2017-12-13 2,063 Dailymotion

House Boat Employee Arrested In Alappuzha

വിദേശ വനിതകള്‍ക്ക് നേരെയുള്ള പീഡന ശ്രമം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത്ര പുതുമയുള്ള ഒരു കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് യുവതിക്കു നേരെയാണ് പീഡനശ്രമമുണ്ടായത്. 47 കാരിയായ ബ്രിട്ടീഷ് വനിതയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കിയത്. ഹൗസ് ബോട്ട് ജീവനക്കാരനായ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ആഞ്ചലോസിനെയാണ് (38) പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സുഹൃത്തിനോടൊപ്പം ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാരിയായ സ്ത്രീ. യാത്രയ്ക്കിടെയാണ് തനിക്കു ആയുര്‍വേദ സെന്ററില്‍ പോയി മസാജ് ചെയ്യാനുള്ള താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് അടുത്തുള്ള ഏതെങ്കിലും മികച്ച മസാജ് സെന്ററുകള്‍ ഏതൊക്കെയാണെന്നു തിരക്കുകയും തങ്ങളെ അവിടെയെത്തിക്കണമെന്നും ഇവര്‍ ഹൗസ് ബോട്ടിലെ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. മസാജ് ആരംഭിച്ചപ്പോള്‍ തന്നെ ആഞ്ചലോസിന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് ബ്രിട്ടീഷ് വനിതയ്ക്കു ബോധ്യമായി. തുടക്കത്തില്‍ ഇവരുടെ തോളില്‍ മസാജ് ചെയ്ത ആഞ്ചലോസ് പിന്നീട് മോശം രീതിയില്‍ പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീക്ക് ഇയാളുടെ കൈയിലിരിപ്പ് വ്യക്തമായി.